വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയകറ്റാൻ ശിൽപ്പശാല സംഘടിപ്പിച്ചു


മയ്യിൽ:-  
അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടി അകറ്റുന്നതിനായി ശിൽപ്പശാല സംഘടിപ്പിച്ചു.

ഒറപ്പടി അഥീന ഹാളിൽ പരീക്ഷയെ സധൈര്യം നേരിടാം എന്ന പേരിൽ സംഘടിപ്പിച്ച ശിൽപ്പശാല സൈക്കോളജിസ്റ്റും കൗൺസിലറുമായ പ്രദീപ് മാലോത്ത് ഉദ്ഘാടനം ചെയ്തു.

ദിൽന കെ തിലക് അധ്യക്ഷയായിരുന്നു. ശിശിര കാരായി, ശിഖ കൃഷ്ണൻ, ശ്രീത്തു ബാബു എന്നിവർ സംസാരിച്ചു.


Previous Post Next Post