ഹൈദരലി ശിഹാബ് തങ്ങളുടെഅനുസ്മരണ സമ്മേളനം നാളെ

 


  

കണ്ണൂർ: കേരളത്തിന്റെ ശാന്തി ദൂതൻ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ബുധൻ വൈകുന്നേരം 2 30 മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും. സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ ജില്ലാ അധ്യക്ഷൻ സിറാജുദ്ദീൻ ദാരിമി കക്കാട് അധ്യക്ഷത വഹിക്കും. 

പ്രമുഖ വാഗ്മി ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണവും ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ലിയാർ സമാപന കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകും. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, പി ടി മുഹമ്മദ് മാസ്റ്റർ, എ കെ അബ്ദുൽ ബാഖി, സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ, അസ്ലം അസ്ഹരി പൊയ്ത്തുംകടവ്, കെ കെ മുഹമ്മദ് ദാരിമി അരിയിൽ, അബ്ദുൽ ലത്തീഫ് മാസ്റ്റർ പന്നിയൂർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Previous Post Next Post