മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു

 

കണ്ണൂർ:- മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദ സദനം വായനശാലക്കു സമീപം മുണ്ടച്ചാലിൽ എം.ടി.സജീവനാ (62)ണ് മരണപ്പെട്ടത്.

 ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീടിനു പിറകിൽ മാങ്ങ പറിക്കാനായി അലൂമിനിയം ഏണിയിൽ കയറിയപ്പോൾ .ഏണിയിൽ നിന്ന് വീഴുകയാണ് ഉണ്ടായത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.  മുപ്പത് വർഷത്തിലധികമായി മംഗളം ജീവനക്കാരനാണ്.

ഭാര്യ: സരസ. മകൻ: അനഘ് ( വിദ്യാർത്ഥി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി)മുതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. 3 മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും.

Previous Post Next Post