കണ്ണൂർ: വി.സാംബശിവൻ സ്മാരക സമിതി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സംഗീതജ്ഞൻ ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി വൈസ് ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.ജയബാലൻ മുഖ്യാതിഥിയായിരുന്നു.
സമിതി ചെയർമാൻ ജി വിശാഖൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ''ഗാർഗ്ഗിയും പിന്നെയും'' എന്ന കവിതാ സമാഹാരകർത്താവ് കെ. അശോക് കുമാറിന് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും കാഞ്ഞങ്ങാട് രാമചന്ദ്രൻ ആദരിച്ചു. സമിതി സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത്ത് കുമാർ, കവിയൂർ രാഘവൻ, ഷീബ ചിമ്മിണിയൻ എന്നിവർ പ്രസംഗിച്ചു.