മുണ്ടേരി:-എളയാവൂരിൽ വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടത്തിനു സമീപം മലയൻ ചാൽ ഹൗസിൽ ബാലകൃഷ്ണ ന്റെ മകൻ എം.ടി.ബിജുവാണു (37) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9ന് എളയാവൂർ ബാങ്കിനു സമീപമാണ് അപകടം നടന്നത്. ബിജു സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽഎത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല.ഇടിച്ച വാഹനം നിർത്താ തെപോയി.