മയ്യിൽ:-വാഹന പരിശോധനക്കിടെ മതിയായരേഖകളില്ലാതെ ബൈക്കോടിച്ച യുവാവ് പോലീസിനെതള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. പിൻ തുടർന്ന് പോലീസ് പിടികൂടി. മയ്യിൽ കാട്ടാമ്പള്ളി സ്വദേശി അമ്മുനിവാസിൽ ധനുസ് പ്രവീണിനെ (19) യാണ് എസ്.ഐ.ഗോവിന്ദനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.15 ഓടെ പറശിനിക്കടവ് പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. യുവാവിനെ അറസ്റ്റു ചെയ്ത പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.