കൊളച്ചേരി :- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ടി. ബി യുണിറ്റ്, കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ ഷൂടൗട്ട് മത്സരം കൊളച്ചേരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ചു കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. പി. അബ്ദുൾ മജീദ് ഷൂട്ട് ഔട്ട് നടത്തികൊണ്ട് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ. ബാലസുബ്രമണ്യം വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. വികസനസ്ഥിരം സമിതി ചെയർമാൻ ശ്രീ. അബ്ദുൾ സലാം, വാർഡ് മെമ്പർ അഷ്‌റഫ്,കെ ട്രീറ്റ്മെന്റ് സൂപ്പർവൈസർ മനോജ്, ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ്ബാബു എന്നിവർ സംബന്ധിച്ചു.