കണ്ണാടിപ്പറമ്പ് ഉത്ര വിളക്കുമഹോത്സവം ആറാട്ടോടെ സമാപിച്ചു



കണ്ണാടിപ്പറമ്പ്:-
  കഴിഞ്ഞ ഏഴു ദിനങ്ങളിലായി നാടിനെ ഉത്സവലഹരിയിലാക്കിയ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്ര വിളക്കുത്സവത്തിന് ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടോടെ സമാപനം കുറിച്ചു. 

മഹോത്സവ ദിനത്തിൽ രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം വടക്കേ കാവിൽ കലശം, വൈകു:  കേളി ,കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം തുടർന്ന് ആസ്തികാലയം ചെറുകുന്നിലെ വാദ്യകലാകാരൻമാരുടെ ഇരട്ടതായമ്പക, ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള കരടി വരവ് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, ഗോപുരത്തിൽ എഴുന്നള്ളിക്കൽ, തിരു നൃത്തം, തുടർന്ന് എരിഞ്ഞിക്കൽ ദേവസ്വം മാങ്ങാട്ടിൻ്റെ പൂരക്കളി എന്നിവ നടന്നു. 

 ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനെഴുന്നള്ളി ആറാട്ട് കടവിൽ പൂജ, തിരിച്ചെഴുന്നള്ളത്ത്, കൊടിയറക്കം , ആറാട്ട് സദ്യയോടെ ഉത്ര വിളക്കുമഹോത്സവത്തിന് സമാപനമായി.

Previous Post Next Post