തരിശ് നിലത്ത് നടത്തിയ നെൽ കൃഷിയിൽ കൊയ്തെടുത്തത് നൂറുമേനി, കൊയ്ത്ത് ഉത്സവമാക്കി മാണിയൂർ വെസ്റ്റ് പാടശേഖരം


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മാണിയൂർ വെസ്റ്റ് പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടന്ന പന്ത്രണ്ട് ഏക്കറിലേറെ സ്ഥലത്ത് ചെയ്ത നെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.കൊയ്ത്ത് ഉത്സവത്തിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പികെ മുനീർ, പഞ്ചായത്ത് അംഗം കെ.കെ.എം ബഷീർ, കുറ്റ്യാട്ടൂർ കൃഷി ഓഫിസർ കെ.കെ ആദർശ്, കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി, കെ.കെ രാമചന്ദ്രൻ, കെ.കെ അബ്ദുൽ റഹ്മാൻ, ഒ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം കെ.വി ജുബരിയത്ത്, ഭർത്താവ് സത്താർ, ബന്ധു നിസാർ എന്നിവരാണ് തരിശ് നിലത്ത് ഉമ നെൽ വിത്തിനം ഉപയോഗിച്ച് നെൽകൃഷി ചെയ്തത്.

Previous Post Next Post