കണ്ണാടിപ്പറമ്പ് :മാലോട്ട് എഎൽ പി സ്കൂൾ വാർഷികാഘോഷവും എൽഎസ്എസ് ജേതാക്കൾക്ക് ഉള്ള അനുമോദനവും ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കും .
31ന് രാവിലെ 10 ന് കൊളച്ചേരി പഞ്ചായത്ത് അംഗം ഇ.കെ.അജിത ഉദ്ഘാടനം ചെയ്യും . 2021-2022 വർഷത്തിൽ എൽ എസ് എസ് സ്കോളർഷിപ് നേടിയ ഫാത്തിമത്ത് റിദ, അനുഷ്ക എ വി എന്നിവർക്കുള്ള അനുമോദനം നാറാത്ത് ഗ്രാമപഞ്ചായത്ത് 5 വാർഡ് മെമ്പർ മൈമുനത്ത് കെ എം നിർവഹിക്കും. മാർച്ച് 30 ന് 2.30 മുതൽ കായികോത്സവം , 31 ന് കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും .