കൊടിയ വേനലിൽ കുടിവെള്ള സ്രോതസ്സ് നശിക്കുന്നു


കൊളച്ചേരി :-
കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കൊളച്ചേരിപ്പറമ്പ് കായചിറ ജംങ്ക്ഷനിൽ പതിനഞ്ചാം വാർഡിൽ പ്പെട്ട പഞ്ചായത്ത് കിണർ കാട് മൂടി നശിക്കുന്നു. ഏകദേശം 40 വർഷത്തിലധികമായി പൊതു ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പഞ്ചായത്ത് കിണർ അധികൃതരുടെ നിസ്സംഗത മൂലം കാടു മൂടി നശിക്കുന്നു. നിരവധി തവണ പഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ ഉണ്ടാവുന്നില്ല.  സാമൂഹ്യ ദ്രോഹികൾ മാലിന്യങ്ങൾ നിക്ഷേപിച്ചു പരിസരത്ത് പോകാനാവാത്ത സ്ഥിതിയും സൃഷ്ടിക്കുന്നുണ്ട്.

Previous Post Next Post