നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്‌ഡ് തകര്‍ന്നു
അഴീക്കോട്: -നിർമാണം നടക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സൺഷെയ്‌ഡ് തകർന്ന് അപകടം. അഴീക്കോട് ചാലിലെ ദയ അക്കാദമിക്ക് സമീപത്തെ ഷബീർ മൻസിലിൽ പി കെ സൗജത്തിന്റെ വീടിന്റെ രണ്ടാം നിലയിലെ സൺഷെയ്‌ഡാണ് തകർന്നത്. തിങ്കൾ പകൽ 12.30നാണപകടം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒരു സ്കൂട്ടറും രണ്ട് സൈക്കിളും സൺഷെയ്‌ഡ് വീണ് തകർന്നു. സമീപത്ത് വീട്ടുകാരും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന സ്ഥലം കെ വി സുമേഷ് എംഎൽഎ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് എന്നിവർ സന്ദർശിച്ചു.