കൊളച്ചേരി :- ഭൂമി ശാസത്രപരമായി ബൃഹത്തായ പ്രദേശങ്ങളും അതുപോലെ ഉപഭോക്താക്കളുടെ ബാഹുല്യവും കാരണം കൊളച്ചേരി KSEB പരിധിയിലെ ഉപഭോക്തകൾക്ക് നല്ല രീതിയിലുള്ള സേവനങ്ങൾ യഥാസമയം ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായും ഇത് പൊതുജനങ്ങൾക്കും ചെറുകിട വ്യവസായയും സ്ഥാപനങ്ങൾക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും മഴക്കാലത്ത് വൈദ്യുതി രംഗത്ത് ഉണ്ടാക്കുന്ന തകരാറുകൾ പരിഹരിക്കുന്നതിന് ദിവസങ്ങളോളം വേണ്ടി വരുന്നെന്നും ഇതിന് ഒരു പരിഹാരം എന്ന നിലയിൽ കൊളച്ചേരി ,നാറാത്ത് രണ്ട് ഓഫിസുകളുടെ പരിധിയിൽപ്പെടുത്തിയും മയ്യിൽ പഞ്ചയത്തിൻ്റെ കയരളം വില്ലേജിൻ്റെ ഭാഗം മയ്യിൽ സെക്ഷൻ ഓഫിസിൻ്റെ പരിധിയിൽ പ്പെടുത്തിയും ഈ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിയോജക മണ്ഡലം MLA യും തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിയുമായി ബഹു. ഗോവിന്ദൻ മാസ്റ്റർക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം എൽ നിസാർ നിവേദനം നൽകി.
നിലവിൽ 25000 കൺസ്യൂമർമാരും, 140 ട്രാൻസ്ഫോമറുകളും കിലമിറ്ററോളം HT ലൈനുകൾ പുഴ കടന്ന് വരുന്ന 5 HT ഫീഡറുകളും ഉള്ള കൊളച്ചേരി K.S.E.B ഓഫിസ് പരിധി കൊളച്ചേരി ,നാറാത്ത് പഞ്ചയത്തുകളുടെ മുഴുവൻ ഏരിയയും മയ്യിൽ പഞ്ചയത്തിലെ കയരളം വില്ലേജിലെ ഗണ്യമായ ഭാഗവും ഉൾകൊള്ളുന്നതാണ് കൊളച്ചേരി KSEB.