തളിപ്പറമ്പ്:- ശ്രീകണ്ഠാപുരം തളിപ്പറമ്പ് റോഡിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു.
ശ്രീകണ്ഠാപുരം ചുഴലി സ്വദേശി കാഞ്ചന (45) ആണ് മരണപ്പെട്ടത്. ശ്രീകണ്ഠാപുരം പട്ടികജാതി സഹകരണ സംഘത്തിൻ്റെ കലക്ഷൻ ഏജൻ്റാണ്.