ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ നജാഫിന് വേണം ഒരുകൈ സഹായം

 

മയ്യിൽ:- ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാൻ വേണം ഉദാരമതികളുടെ സഹായം. രണ്ടാഴ്ചമുൻപ്‌ കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിലുണ്ടായ ബൈക്കപകടത്തിൽ കടൂർ നിരന്തോടിലെ അരീപ്പറമ്പിൽ നജാഫിന് (21) തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണിപ്പോൾ.

അരീപ്പറമ്പിൽ സാഹിദയുടെ ഏക മകനാണ്. ഇതുവരെ ലക്ഷങ്ങൾ ചെലവായെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇനിയും ഭാരിച്ച തുക ചെലവാകുമെന്നറിയിച്ചെങ്കിലും നിർധനകുടുംബത്തിന് താങ്ങാനാവാത്തതിനാൽ നജാഫ് ചികിത്സാസഹായനിധി സമാഹരിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിരിക്കയാണ്. എം.പി. സൈനൂദ്ധീൻ കൺവീനറും എം. പ്രസന്നൻ ചെയർമാനുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നജാഫിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഉദാരമനസ്കരുടെ സഹായം ഫെഡറൽ ബാങ്കിന്റെ മയ്യിൽ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കയക്കാവുന്നതാണ്. അക്കൗണ്ട് നമ്പർ: 20780100074098. ഐ.എഫ്‌.എസ്‌.സി.: FDRL0002078.

Previous Post Next Post