മയ്യിൽ :- കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മയ്യിൽയൂണിറ്റ് വാർഷിക സമ്മേളനം മയ്യിൽ സി.ആർ.സി. യിൽ വെച്ച് നടന്നു. പി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ഏകാരോഗ്യം ഏകലോകം ക്ലാസ്സും സംഘടന രേഖയും അവതരിപ്പിച്ചു.കെ.സി. പത്മനാഭൻ ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. കെ.കെ. കൃഷ്ണൻ യൂണിറ്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പി.കെ.ഗോപാലകൃണൻ , സി.വിനോദ്, എം.വി നാരായണൻ , Dr. സി.ശശീധരൻ ,എം.വി.രാമ കൃഷ്ണൻ , രാജമണി.പി, കെ. അബ്ദുൾമജീദ് , വി.വി.ഗോവിന്ദൻ ,കെ.സി. സുരേഷ്, പി. ദിലീപ് കുമാർ , എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് - ഡോ.സി.ശശീധരൻ ,
വൈസ് പ്രസിഡണ്ട് -പി.രാജമണി ,
സെക്രട്ടറി-കെ.കെ. കൃഷ്ണൻ,
ജോയിന്റ് സെകട്ടറി- കെ. മോഹനൻ
എന്നിവരെയും തെരഞ്ഞെടുത്തു.
മേഖലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.