മയ്യിൽ :- കേരള സംസ്ഥാന ക്ഷേമ ബോർഡ്, കണ്ണൂർ ജില്ലാ യുവജന കേന്ദ്രം, അവളിടം യുവതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി കേക്ക് നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
മയ്യിൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി, സിഡി എസ് ചെയർ പേർസണൻ വി പി രതി,ധന്യ, ബിന്ദു, പ്രസീത രസിത , യൂത്ത് കോർഡിനേറ്റർ ജംഷീർ എന്നിവർ സംസാരിച്ചു.