കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന വേനൽ കൂടാരം Season 3 ദ്വിദിന ക്യാമ്പിന് തുടക്കമായി.
ക്യാമ്പ് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.ഉദയ ജ്യോതി സ്വയം സഹായ സംഘം പ്രസിഡൻറ് അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയരക്ടർ സി കെ സുരേഷ് ബാബു മാസ്റ്റർ ക്യാമ്പ് വിശദീകരണം നടത്തി.വി വി മോഹനൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ, എം പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്കായി കളി, ചിരി, കാര്യം എന്ന വിഷയത്തിൽ വിവി മോഹനൻ മാസ്റ്റർ ക്ലസെടുത്തു.തുടർന്ന് സി കെ അനൂപ് ലാൽ Theater In Education എന്ന വിഷയത്തിൽ ക്ലാസെടുത്തു.
നാളെ രാവിലെ മുതൽ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും കളികളും നടക്കും.
വൈകിട്ട് നടക്കുന്ന ക്യാമ്പിൻ്റെ സമാപന ചടങ്ങിൽ വച്ച് LSS, USS പരീക്ഷകളിൽ വിജയം വരിച്ചവർക്കുള്ള അനുമോദനവും തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. ക്യാമ്പ് നാളെ വൈകിട്ട് സമാപിക്കും.