കണ്ണൂർ : വിദ്വേഷ പ്രസംഗം നടത്തി നാട്ടിൽ വർഗ്ഗീയ വിഷം വമിപ്പിച്ച് കേരള ജനതയെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച മുൻ എം എൽ എ .പി സി. ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടക്കണമെന്ന് സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി , ഡിജിപി, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് ഇ മെയിൽ സന്ദേശവും അയച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ നദ് വി തോട്ടീക്കൽ അദ്ധ്യക്ഷത വഹിച്ചു. മലയമ്മ അബൂബക്കർ ബാഖവി, അഹ്മദ് തേർലായി, ഇബ്രാഹിം ബാഖവി പന്നിയൂർ, കെ പി. ഹനീഫ ഏഴാംമൈൽ, സത്താർ വളക്കൈ, മൊയ്തു മൗലവി മക്കിയാട്, കെ പി. ഉസ്മാൻ ഹാജി വേങ്ങാട്, അബ്ദുർറസാക് ഹാജി പാനൂർ, അശ്രഫ് ബംഗാളി മുഹല്ല , ഷൗക്കത്തലി മൗലവി മട്ടന്നൂർ, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, സിദ്ദീഖ് ഫൈസി വെൺമണൽ, അബ്ദുള്ള ദാരിമി കൊട്ടില, പി.അബ്ദുസ്സലാം മൗലവി ഇരിക്കൂർ, കെവി.അബ്ദുൽ ഹമീദ് ദാരിമി ഇരിട്ടി, ജുനൈദ് സഅദി മൊവ്വേരി, സലീം എടക്കാട്, മൻസൂർ പാമ്പുരുത്തി, ഷൗക്കത്തലി അസ് അദി ശ്രീകണ്ഠാപുരം, സമീർ സഖാഫി പുല്ലൂക്കര, അഷ്‌റഫ് ഫൈസി പഴശ്ശി, മുഹമ്മദ് റഫീഖ് ഫൈസി ഇർഫാനി, അബ്ദുറഹ്മാൻ മിസ്ബാഹി കല്ലായി, നൗഷാദ് പൊന്ന്യം, അലി ഹാജി കണ്ണവം, പി പി.മുഹമ്മദ് ഹാജി പുന്നാട്, അബ്ദുൽ കരീം മൗലവി മാടായി, ഷഹീർ പാപ്പിനിശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു