മയ്യിൽ:- മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ മുഖമാസികയായ ഗ്രന്ഥാലോകം അംഗത്വ ക്യാമ്പയിൻ ധന്വന്തരി പുരസ്ക്കാര ജേതാവ് ഡോ.ഇടൂഴി ഭവദാസൻ നമ്പൂതിരിയിൽ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ മയ്യിൽ ഇടൂഴി വൈദ്യശാലയിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഡോ. ഐ.ഉണ്ണികൃഷ്ണൻ നമ്പൂതിരി , ഡോ.ഐ.ഉമേഷ് നമ്പൂതിരി,കെ.കെ ഭാസ്കരൻ ,(പ്രസിഡണ്ട്, സി.ആർ.സി) പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി) ഗ്രന്ഥാലയം, പി.ദിലീപ് കുമാർ, കെ.സജിത(ലൈബ്രേറിയൻ) തുടങ്ങിയവർ പങ്കെടുത്തു.