അൽ ഫലാഹ് പെരുന്നാൾ കോടി വിതരണം ചെയ്തു

 


കമ്പിൽ:-അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ  വിദേശികളായ ദർസ് വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിവരാറുള്ള  പെർന്നാൾകോടിയും, ഈദ് ഫുഡ് കിറ്റും പന്ന്യങ്കണ്ടി ജുമാമസ്ജിദിൽ വെച്ച് വിതരണം ചെയ്തു

ഈ വർഷം  നാട്ടുകാരായ പന്ത്രണ്ടോളം മുതഅല്ലിമു കൾക്കും കൂടി പെരുന്നാൾ കോടി വിതരണം ചെയ്തു.ഉസ്താത് സഈദ് സഅദി അൽ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു.

മഹൽ ജമാഅത്ത് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ,അൽ ഫലാഹ്, മറ്റ് സംഘടന സാരഥികൾ, മഹൽ നിവാസികൾ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post