
• കണ്ണൂർ പോലീസ് മൈതാനത്ത് സജ്ജീകരിച്ച പോലീസ് ടർഫ്, ജോഗിങ് ട്രാക്ക് എന്നിവയുടെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കണ്ണൂർ: നിലവിൽ കളിക്കളമില്ലാത്ത പഞ്ചായത്തുകളിൽ അടിയന്തരമായി കളിക്കളം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..
കേരള പോലീസ് 1.68 കോടി രൂപ ചെലവിൽ കണ്ണൂർ പോലീസ് മൈതാനത്ത് സജ്ജീകരിച്ച പോലീസ് ടർഫ്, ജോഗിങ് ട്രാക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നതാണ് സർക്കാർ നയം. കുട്ടികൾക്ക് കളിക്കാൻ ഇടം ചുരുങ്ങിവരികയാണ്. വ്യായാമത്തിനും കായികോല്ലാസത്തിനുമുള്ള സൗകര്യങ്ങൾ നാട്ടിൽ എല്ലായിടത്തും ഒരുക്കും. എല്ലാവർക്കും ഉപയോഗിക്കാവുന്ന ടർഫാണ് കണ്ണൂർ പോലീസ് മൈതാനത്ത് സജ്ജമാക്കിയത്-അദ്ദേഹം പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ.മോഹനൻ വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കോർപ്പറേഷൻ കായിക-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, കണ്ണൂർ ഡി.ഐ.ജി. രാഹുൽ ആർ.നായർ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ.രാകേഷ്, ജില്ലാ വൈസ് പ്രസിഡൻറ് കെ.സി.സുകേഷ് എന്നിവർ സംസാരിച്ചു.