കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈശാഖോത്സവം നാളെ


കൊളച്ചേരി :-
കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ വൈശാഖോത്സവം ഏപ്രിൽ 24 ഞായറാഴ്ച വിവിധ ചടങ്ങുകളോടെ നടത്തപ്പെടുന്നു. 

രാവിലെ 5 മണിക്ക് നടതുറക്കലും തുടർന്ന് ഗണപതി ഹോമം, കലശപൂജ, ശ്രൂ ഭൂതബലി എന്നിവ നടക്കും.

 ഉച്ചയ്ക്ക് 12 മണിക്ക് ഒഴലൂരപ്പൻ്റെ അഷ്ടനാഗ വനത്തിലേക്ക് ഘോഷയാത്രയും നാഗപൂജയും നടക്കും.

വൈകിട്ട് 5 മണിക്ക് തായമ്പകയും, തുടർന്ന് ദീപാരാധനയും മേളവും തുടർന്ന് തിരു നൃത്തവും ഉണ്ടായിരിക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തിലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

Previous Post Next Post