കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ നിൽപ് സമരംസംഘടിപ്പിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിന്നെതിരെയായിരുന്നു നിൽപ് സമരംഅഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മഹറൂഫ് ടി, MYL പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീഖ് പി ടി, MYL ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ, സെക്രട്ടറി ഷാജിർ പി പി, പ്രവാസി പ്രതിനിധി മുബഷിർ എന്നിവർ നേതൃത്വം നൽകി.