ചേലേരി :- കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലേരി ,കണ്ണാടിപ്പറമ്പ് യൂനിൻെറ ഇരുപത്തിമൂന്നാം വാർഷികവും കുടുംബസംഗമവും കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ നടന്നു.
KSEL കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ പി കെ പത്മനാഭൻ ഉൽഘാടനം നിർവഹിച്ചു.ശ്രീ ദിനേശൻ എൻ വി യുടെ അധ്യക്ഷത വഹിച്ചു.
ശ്രീ എം വി ജനാർദ്ദനൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.. മുഖ്യപ്രഭാഷണം KSEL കണ്ണൂർ താലൂക്ക് സെക്രട്ടറി ശ്രീ വിനോദ് കുമാർ സി കെ, സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ കുറിച്ച് KSEL കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ വത്സരാജും എം , മൈൻഡ് മാനേജ്മെൻറ് കുറിച് ബി കെ സുധീഷ് , മഹിളാ വിംഗ് രക്ഷാധികാരി ശ്രീമതി പുഷ്പലത ടീച്ചറൂം പ്രഭാഷണം നടത്തി.
ശ്രീ എ ഇ ബാലകൃഷ്ണൻ നമ്പ്യാർ, ശ്രീ കെ ചന്ദ്രശേഖരൻ നമ്പ്യാർ, ശ്രീ പി സി രാധാകൃഷ്ണനും ആശംസ അർപ്പിച്ചു സംസാരിച്ചു. 1971 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തവരെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പൊന്നാട അണിയിക്കുകയും മേമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു . പങ്കെടുത്തു മുഴുവൻ കുട്ടികൾക്കും സമ്മാനദാനം നിർവഹിച്ചു. നന്ദി ശ്രീ പങ്കജാക്ഷൻ കെ പി നിർവഹിച്ചു . ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു.