ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഒന്നാം വാർഷികാഘോഷം നടത്തി


കൊളച്ചേരി :-
കാവുംചാൽ ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ ഒന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ മുതൽ കുട്ടികൾക്കും   മുതിർന്നവർക്കുമായി വിവിധ കലാപരിപാടികൾ  നടത്തി.

വൈകിട്ട് നടന്ന സമ്മേളനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം സജ്മ ഉദ്ഘാടനം ചെയ്തു.

ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് വൈസ് വൈസ് പ്രസിഡൻ്റ് ടി വിനോദ് അധ്യക്ഷത വഹിച്ചു.

സി ആർ സി വായനശാല & ഗ്രന്ഥാലയം സെക്രട്ടറി രമേശൻ മാസ്റ്റർ, ഉദയ ജ്യോതി സ്വയം സഹായ സംഘം പ്രസിഡൻ്റ് അഡ്വ. ഹരീഷ് കൊളച്ചേരി, കാവുംചാൽ സ്വയം സഹായ സംഘം ട്രഷറർ പുരുഷോത്തമൻ ഒ, ബൂസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി സുമേഷ് എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി സുദീപ് എം സ്വാഗതവും ബൂസ്റ്റേഴ്സ് ക്ലബ് ട്രഷറർ ഷജീവ് പി നന്ദിയും പറഞ്ഞു.

തുടർന്ന് പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.








 





Previous Post Next Post