വിശുദ്ധ റമദാനിലെ അവസാന പത്തിൽ ദിനരാത്രങ്ങൾ സജീവമാക്കാനൊരു ങ്ങിവിശ്വാസികൾ. മഹാമാരി തീർത്ത പ്രതിസന്ധിക്കാ ലത്തിനു ശേഷം അവസാന പത്തിനെ ധന്യമാക്കാൻ വി ശ്വാസികൾ മസ്ജിദുകളിൽ ആരാധനകളിൽ മുഴുകും. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രികളാണ് അവ സാന പത്തിൽ. ഖുർആനിന്റെ അവതരണമുണ്ടായ രാത്രിയാണ് ലൈലത്തുൽ ഖദ്ർ. വിശ്വാസികൾക്ക് ദൈ വസാമീപ്യം കരസ്ഥമാക്കാനുള്ള സുവർണാവസരമാ യാണ് ഈ രാത്രിയെ നിശ്ചയിച്ചിട്ടുണ്ട്. ലൈലത്തുൽ ഖദ്റിലെ ഒറ്റ രാത്രിയിലെ കർമങ്ങൾക്ക് ആയിരം മാസത്തെക്കാൾ ആരാധന ചെയ്ത പ്രതിഫലം ലഭിക്കു മെന്നാണ് ഖുർആൻ പറയുന്നത്.
പ്രാർഥനയ്ക്കും നിസ്കാരം ദാനധർമങ്ങൾ മറ്റു സൽകർമങ്ങൾക്കും ഏറെ പ്രാധാന്യമുള്ള പകലിരവുകളാണിത്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചാൽ ഇഅ്തികാഫ് (പള്ളികളിൽ ഭജനയിരിക്കൽ) ഏറെ പുണ്യമേറിയതാണ്. പ്രവാചകചര്യ പിൻപറ്റി വിശ്വാസികൾ റമദാൻ അവസാന പത്തിൽ പള്ളികൾ ഇഅ്തികാഫ് കൊണ്ട് സജീവമാക്കും. ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുക' എന്ന പ്രവാചക വചനത്തെ ഉൾകൊണ്ടാണ് വി ശ്വാസികൾ കൂടുതൽ പ്രാർഥനകളിൽ മുഴുകുക. അവസാനപത്തിലെ ഒറ്റയിട്ട രാവുകൾക്ക് പ്രാധാന്യം നൽകി ആരാധനാ കർമങ്ങളിൽ കൂടുതൽ വ്യാപൃതരാവാൻ വി ശ്വാസികൾ ശ്രമിക്കും. ഒറ്റയിട്ട രാവുകളിൽ ഏറ്റവും കൂടുതൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന 27-ാം രാവിൽ മസ്ജിദുകളിൽ പ്രത്യേക പ്രാർഥനാ സദസു കൾ സംഘടിപ്പിക്കാറുണ്ട്.