മയ്യിൽ: സർക്കാർ അധീനതയിലുള്ള സ്ഥലത്ത് നിന്നും വില പിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയ രണ്ടു പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. കമ്പിൽ സ്വദേശികളായ നവാസ്, ബാദുഷ എന്നിവർക്കെതിരെയാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 27 ന് രാവിലെയാണ് പാവന്നൂരിലെ സർക്കാർ സ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം ഒന്നേമുക്കാൽ ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.