കണ്ണൂർ:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് പുതിയ മുച്ചക്ര വാഹനം.ശുചിത്വ മിഷൻ - പഞ്ചായത്ത് സംയുക്ത പദ്ധതിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതുതായി വാങ്ങിയ മെറ്റീരിയൽ കളക്ഷൻ വാഹനം (ഇലക്ട്രിക്ക്) ബഹുമാനപ്പെട്ട പഞ്ചായത്ത് മിനിസ്റ്റർ എം വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് അവർകൾ ഏറ്റുവാങ്ങി.