പ്രവർത്തന വീഥിയിൽ പുത്തനുണർവേകി കൊളച്ചേരി പഞ്ചായത്തിലെ യുവസഭ

 

കൊളച്ചേരി:-മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രയാണം യുവസഭ കൊളച്ചേരി പഞ്ചായത്തിലെ പന്ന്യങ്കണ്ടി ലീഗ് ഓഫിസിൽ വെച്ച് നടന്നുസംഘടനാ പ്രവർത്തന വീഥിയിൽ പുത്തനുണർവേകി മുന്നോട്ട് നീങ്ങുന്ന യുവ സംഘത്തിൻ്റെ സംഗമ വേദിയായി മാറി കൊളച്ചേരി പഞ്ചായത്തിലെ യുവസഭ.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് മൻസൂർ പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് നൗഷാദ് പുതുക്കണ്ടംഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കൊടിപ്പൊയിൽ മുസ്തഫ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി.അബ്ദുൾ മജീദ്മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ ഭാരവാഹികളായ ഓലിയൻ ജാഫർ, സലാം കമ്പിൽ, ടി.പി.കരീം മാസ്റ്റർ, പി.കെ.ഷംസുദ്ധീൻ, ഉസ്മാൻ കൊമ്മച്ചി, മുൻ ഗ്രാമപഞ്ചായത്തംഗം ഹനീഫ പാട്ടയം, എം അനീസ് മാസ്റ്റർ, കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചുജാബിർ പാട്ടയം സ്വാഗതവും ഇസ്മായിൽ കായച്ചിറ* നന്ദിയും പറഞ്ഞു.



Previous Post Next Post