കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ 2022 ഏപ്രിൽ 30, മെയ് 1 (ശനി, ഞായർ) തീയ്യതികളിലായി കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് ഒരുങ്ങുന്നു.
രണ്ട് ദിവസം കുട്ടികൾക്കായി നടക്കുന്ന മുഴുവൻ ദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിലായി ഏഴോളം ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.കൂട്ടികൾക്ക് കളിയും ചിരിയുമായി അണിഞ്ഞൊരുക്കിയിരിക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ഏപ്രിൽ 30ന് രാവിലെ 9.30ന് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിക്കും.
വിവിധ മത്സരത്തിൽ വിജയികളായവർക്ക് അനുമോദനം, മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാന പെരുമഴ, രക്ഷിതാക്കൾ അറിയേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ , ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷ കാലം വിജ്ഞാന വീഥി നടത്തുന്ന വിവിധ പരിപാടിക്കളിലും ക്ലാസുകളിലും പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഇതിൻ്റെ പ്രത്യേകതകളാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ക്യാമ്പിൽ അഡ്മിഷൻ ലഭിക്കുക... ഏപ്രിൽ 15നകം രജിസ്റ്റർ ചെയ്യുന്നവർ ക്യാമ്പ് ഫീസിൽ ഇളവും ലഭിക്കുന്നതാണ്.
മിടുക്കരെ മിടുമിടുക്കരാക്കാനായി അറിവിൻ്റെ വാതായനം തുറന്നു വയ്ക്കുന്ന വേനൽ കൂടാരം Season 3 യിലേക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി 9946554161 ൽ ബന്ധപ്പെടുക.