കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിൽ മികച്ച പ്രവര്‍ത്തനങ്ങൾ കാഴ്ച വെക്കുന്ന യൂത്ത് ക്ലബ്ബുകൾക്ക് പഞ്ചായത്ത് നൽകി വരുന്ന യൂത്ത് ക്ലബ്ബ് അവാർഡ് 2022 നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ വിതരണം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, മെമ്പർമാരായ വി വി ഷാജി ,കെ പി ഷീബ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചവിട്ടടിപ്പാറ ടൈറ്റാനിക് ആർട്സ്& സ്പോർടസ് ക്ലബ്ബാണ് യൂത്ത് ക്ലബ്ബ് അവാർഡ് 2022 ജേതാക്കൾ. മാതോടം രണതാര കലാ കായിക സമിതി രണ്ടാം സ്ഥാനവും ചവിട്ടടിപ്പാറ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മൂന്നാം സ്ഥാനവും നേടി.
ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാറാത്ത് ഗ്രാമ പഞ്ചായത്ത് 2019 മുതൽ യൂത്ത് ക്ലബ്ബ് അവാർഡ് നൽകി വരുന്നത്. ചടങ്ങിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി സ്വാഗതവും ശ്രീരാഗ് നന്ദിയും രേഖപ്പെടുത്തി.