കണ്ണൂർ:-തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിഖ്യത്തിൽ നടന്ന ജില്ലാതല ഫയൽ അദാലത്തിൽ 255 പരാതികൾ പരിഗണിച്ചു. ഇതിൽ തീർപ്പാക്കാൻ സാധിക്കാത്തവ സർക്കാരിന്റെ പരിഗണനക്കായി സമർപ്പിച്ചു.
കെട്ടിട നിർമ്മാണ പെർമിറ്റും കെട്ടിട നമ്പറും ലഭിക്കാത്ത പ്രശ്നങ്ങൾ നേരത്തെ പഞ്ചായത്ത് തല അദാലത്തുകളിൽ പരിഗണിച്ചിരുന്നു. നിയമ പ്രശ്നം കാരണം പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ സാധിക്കാത്തവയാണ് ജില്ലാതലത്തിൽ പരിഗണിച്ചത്. 32 പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. നിയമ പ്രശ്നം പരിഹരിച്ചും ഇളവുകൾ നൽകിയുമാണ് പരാതികൾ തീർപ്പാക്കിയത്.
അദാലത്ത് ചെങ്ങളായി പഞ്ചായത്തിലെ താഴെ മൊട്ടമ്മൽ ആയിഷയ്ക്ക് വീട്ട് നമ്പർ അനുവദിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പി എം ധനേഷ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ടൗൺ പ്ലാൻ ഓഫീസർ പി രവീന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് എഞ്ചിയീയർ ഇൻചാർജ് ആർ ദീപ്തി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു