മയ്യിൽ:- കവളിയോട്ട് ചാൽ ജനകീയ വായനശാല& ഗ്രന്ഥാലയത്തിൽ ജോൺപോൾ അനുസ്മരണം നടന്നു. വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ സ്വാഗതം പറഞ്ഞു. ജോയിൻ സെക്രട്ടറി പ്രദീപൻ അധ്യക്ഷനായി.
ടി കെ സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്മെമ്പർ ഇ എം സുരേഷ് ബാബു, കെ പി ചന്ദ്രൻ മാസ്റ്റർ , വിനോദ് കെ കെ, വേണുഗോപാൽ വി വി എന്നിവർ സംസാരിച്ചു. പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എം മനോഹരൻ സംസാരിച്ചു.