നാറാത്ത്:- 50സെക്കന്റ് കൊണ്ട് 52 ഭരതനാട്യ മുദ്രകൾ അഭിനയിച്ച് കാണിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നാറാത്ത് സ്വദേശി വൈദേഹി ഷിജുവിന് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സികെ ജയചന്ദ്രൻ മാസ്റ്റർ,ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നികേത് നാറാത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ, ജനറൽ സെക്രടറി ശരീഖ് വി പി, അശ്വതി പി വി, ഷമീം നാറാത്ത്, മനീഷ് കണ്ണോത്ത് തുടങ്ങിയവർ പങ്കെടുത്തു