കൊളച്ചേരി:-സംരംഭക വർഷം 2022-23 ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കൊളച്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഏകദിന ശില്പശാലകൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച രാവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി
രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൾസലാം കെ പി, ബാലസുബ്രമണ്യൻഅസ്മ കെ വി, വത്സൻ മാസ്റ്റർ പി വി, ദീപ പി കെ എന്നിവർ ആശംസ അറിയിച്ചു. മുഹമ്മദ് റജീസ് പി പി നന്ദിയും പറഞ്ഞു. എടക്കാട് ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ലിജി കെ സി, KGB ബാങ്ക് മാനേജർ എന്നിവർ സംരംഭകർക്ക് ക്ലാസുകൾ നൽകി.