കമ്പിൽ : കമ്പിൽ മഹല്ല് സെക്രട്ടറി അഹ്‌മദ് സാഹിബ് അനുശോചന യോഗം കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു. ദീനീ സേവനത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച വെക്തി ആണെന്ന് യോഗം ഉത്ഘാടനം ചെയ്ത സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സ്വദഖത്തുള്ള മൗലവി അദ്യക്ഷത വഹിച്ചു. ഖത്തീബ്മുഹമ്മദലി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷധികാരികളായ കീലത് മൂസ,അബൂബക്കർ, വൈസ് പ്രസിഡന്റ് മാരായ ഹുസൈൻ യുസുഫ് മൗലവി, പിപി മൊയ്‌തീൻ , ട്രഷറർ ഹുസൈൻ, വി പി മുൻ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കൊടിപ്പോയിൽ സിപി,ആറ്റക്കോയ തങ്ങൾ, മൊയ്‌ദീൻ, മാനേജർ അബ്ദുൽ ഖാദർ ഹാജി,KLIC സെക്രട്ടറി മുജീബ് റഹ്മാൻ, SMF സെക്രട്ടറി സി എച്ച് മൊയ്‌തീൻ കുട്ടി,മൊയ്തു മാസ്റ്റർ, സംസാരിച്ചു. നിസാർ എൽ സ്വാഗതവും നസീർ പി കെ പി നന്ദിയും പറഞ്ഞു.