പ്രഥമ വാഗ്ദേവീ പുരസ്കാരം കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർക്ക്

 


കണ്ണാടിറമ്പ: 2013 മുതൽ പ്രവർത്തനമാരംഭിച്ച ജ്യോതിർഗമയ സനാതനധർമ്മ പഠനവേദി, കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നടന്ന അതിരുദ്രമഹായജ്ഞത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർഥം നൽകുന്ന പ്രഥമ വാഗ്ദേവീ പുരസ്കാരത്തിന് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത് അർഹനായി. രണ്ടായിരത്തിൽ പരം വേദികളിലായി നടത്തിയ പ്രഭാഷണ മികവും, ആദ്ധ്യാത്മിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രവർത്തനങ്ങളും മുൻ നിർത്തിയാണ് പുരസ്കാരം നൽകുന്നത്.

മെയ് 22 ഞായറാഴ്ച രാവിലെ 9.30 ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന ജ്യോതിർഗമയയുടെ ഒൻപതാം വാർഷിക സമ്മേളനത്തിൽ വച്ച് സ്വാമി കൈവല്യാനന്ദ സരസ്വതി പ്രശസ്തി പത്രവും ,ഫലകവും പുരസ്കാരവും നൽകി ആദരിക്കും. അഡ്വ: കെ വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.വി. മനോജ് , കെ.ശ്രീനിവാസൻ ,പി സി.ദിനേശൻ, കെ പത്മാവതി എന്നിവർ പ്രസംഗിക്കും. ഓൺലൈൻ ക്ലാസിലൂടെ ഭഗവത്‌ ഗീതാ പരിശീലനം നൽകിയ സിദ്ധാർത്ഥൻ കുറ്റ്യാട്ടൂരിനെ ആദരിക്കും.

Previous Post Next Post