കെ.റയിൽ പദ്ധതി കമ്മീഷൻ പദ്ധതിയായി: കരീംചേലേരി

 

കൊളച്ചേരി: - 'ജനങ്ങളെ കൊള്ളയടിച്ച് കമ്മീഷൻ പറ്റാനുള്ള ഒരു പദ്ധതിയെയും കേരളം അംഗീകരിക്കില്ലെന്നും കെ.റയിൽ പദ്ധതിക്കെതിരെ ചരിത്രത്തിലില്ലാത്തവിധം രൂക്ഷമായ പ്രതിഷേധം ഉയർന്നു വരുന്നത് അത് കൊണ്ടാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.

രണ്ടാം പിണറായി സർക്കാറിൻ്റെ ഒന്നാം വാർഷികത്തിൽ വിനാശ വികസനത്തിൻ്റെ ഒന്നാം വാർഷികം എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്.കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ചേലേരി മുക്കിൽ ബസാറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.കേരളത്തിൻ്റെ പൊതുകടം നാല് ലക്ഷം കോടി കവിഞ്ഞിരിക്കെ, തത്വദീക്ഷയില്ലാത്ത വിധത്തിൽ വായ്പയെടുത്തും വിനാശകരമായ പദ്ധതികൾ നടപ്പിലാക്കിയും പിണറായി സർക്കാർ കേരളീയരെ പാപ്പരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു. കൊടിപ്പൊയിൽ മുസ്തഫ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൽ മജീദ്, എം.അബ്ദുൽ അസീസ്, ദാമോദരൻ മാസ്റ്റർ, കെ.ബാലസുബ്രഹ്മണ്യൻ, പ്രേമാനന്ദൻ ചേലേരി,എം.സജിമ, കെ.പി.അബ്ദുൽ സലാം, സി.എച്ച്.മുഹമ്മദ് കുട്ടി, ദാമോദരൻ കൊയിലേരിയ ൻ, നിസാർ കമ്പിൽ, മുനീർ മേനോത്ത്, കെ.താഹിറ പ്രസംഗിച്ചു.

Previous Post Next Post