കൊളച്ചേരി:-വനിതാ ശിശു വികസന വകുപ്പ് ഐ സി ഡി എസ്സ് എടക്കാട് അഡിഷണൽ ഏകദിന ക്യാമ്പ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടത്തി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അസ്മ കെ.വിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
സ്ക്കൂൾ കൗൺസിലർ മാരായ അനുശ്രീ റിവ്യ, സോണിയ എന്നിവർ കൗമാര പ്രായക്കാർക്ക് സൈബർ സുരക്ഷ ജീവിതനൈപുണികൾ കൗമാരം എന്നി വിഷയങ്ങളെ കുറച്ചു ക്ലാസ്എടുത്തു. ഐ സി ഡി എസ്സ് സൂപ്പർ വൈസർ ഷൈലജ സ്വഗതവും അംഗൻവാടി ടീച്ചർ ബിന്ദു നന്ദിയും പറഞ്ഞു.