മലപ്പുറത്ത് നിന്ന് മക്കയിലെക്ക് കാൽ നടയായി ശിഹാബ് ഹജജിന്

 


മലപ്പുറം:-മലപ്പുറം ജില്ലയിലെ ചോറ്റൂർ സ്വദേശി ശിഹാബ്, നടന്നുപോകുന്നു, ഹജ്ജിന്. സഊദിയിൽ ആറ് വർഷത്തെ പ്രവാസകാലത്ത് പലതവണ ഉംറ നിർവഹി ച്ചിട്ടുണ്ടെങ്കിലും നാട്ടിൽ നിന്ന് നടന്ന് ഹജ്ജിന് പോകണമെ ന്നത് ഏറെ നാളായി ഈ മുപ്പ തുകാരന്റെ ആഗ്രമാണ്.

ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ യുള്ളവരുടെ കഥകളാണ് ശിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയാണെന്നു ശിഹാബ് പറയുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനമാ യപ്പോൾ ശ്രമങ്ങൾക്ക് വേഗത യേറി.

ഒമ്പത് മാസമായി ഹജ്ജ് യാത്രക്കുള്ള പ്രയത്നത്തിന് കു റുക്കോളി മൊയ്തീൻ എം. എൽ.എ, ഇ.ടിമുഹമ്മദ്ബഷീർ എം.പി എന്നിവരുടെ സഹായ ങ്ങൾ ഏറെ ഗുണം ചെയ്തു. പാകിസ്താൻ വഴി പോകാനുള്ള വിസ തരപ്പെടുത്തലാണ് വലിയ പ്രയാസമായതെന്ന് ശിഹാബ് പറഞ്ഞു.

ഈ ആവശ്യത്തിന് കഴിഞ്ഞ റമദാൻ കാലം ഡൽഹിയിൽ കഴിച്ചുകൂട്ടി. വിദേശകാര്യ ഓഫിസിലും, പാകോൺസുലേറ്റിലും കയറിയിറങ്ങി. കെഎം.സി.സിനേതാക്കളുടെ ഇട പെടലിലൂടെ പാക് പൗരന്റെ ശുപാർശയിൽ വിസ കിട്ടി. തന്റെ ശ്രമങ്ങൾക്ക് ഡൽഹിയിൽ താ

ങ്ങായവ്യക്തികളെ ഓർത്തെടുത്ത ശിഹാബ്, സുനിൽ എന്ന സഹോദര സമുദായക്കാരന്റെ സേവനങ്ങൾ വിസ്മരിക്കാനാ വാത്തതാണെന്ന് പറഞ്ഞു. 74 ദിവസം വിവിധ സംസ്ഥാനങ്ങ ളിലൂടെ നടന്ന് പഞ്ചാബിലെ ത്തി വാഗാ അതിർത്തിയിലൂടെ പാകിസ്താനിൽ എത്തുകയാ ശിഹാബിന്റെ ലക്ഷ്യം.ഊണും ഉറക്കവുമില്ലാതെ നടന്നാൽ വിശുദ്ധ മക്കയിലെ ഹറമിൽ എത്താൻ 54 ദിവസ മെടുക്കും.

മണിക്കൂറിൽ ഏഴ് കിലോമീ റ്റർ നടക്കണം. എട്ട് മാസം കൊണ്ട് വിശുദ്ധ ഗേഹത്തിലെത്താ മെന്നാണ് ശിഹാബിന്റെ കണക്കുകൂട്ടൽ.ജൂൺ രണ്ടിന് യാത്രതിരിക്കുന്ന ശിഹാബ്, 2023 ലെ ഹജ്ജിനാണ് എത്തിച്ചേരേണ്ടത്.  സൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചും സാംസ്കാരിക വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ കണ്ടും ഉള്ളതാണ് യാത്ര. മസ്ജിദുകളും ക്ഷേ ത്രങ്ങളും ഗുരുദ്വാരകളും വിശ്രമ കേന്ദ്രമാക്കും. കലുഷിത കാലത്തിന്റെ വിശേഷങ്ങൾ ക്കെതിരായ സന്ദേശമാകും ശി ഹാബിന്റെ യാത്ര.

ഇറാൻ, ഇറാഖ്, കുവൈറ്റ്, സഊദി അറേബ്യ എന്നീ രാജ്യ ങ്ങളിലൂടെയാണ് നടന്നുപോ കേണ്ടത്. ഇവിടങ്ങളിലെ വിസകൾ കൂടി ഇനി തരപ്പെടുത്തണം. ഇവിടങ്ങളിലെല്ലാം 100 ദിവസത്തെ മാത്രം വിസയാണനുവദിക്കപ്പെടുക. അതുകൊണ്ടു മുൻകൂട്ടി അവതരപ്പെടു ത്താനാവില്ല.

ബംഗളൂരുവിലെ ഒരു ട്രാവൽ ഏജൻസിയാണ് സമയാസമയങ്ങളിൽ വിസ ഏർപ്പാടാക്കുക. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സഹോദരൻ അബ്ദുൽ മനാഫാണ് ശിഹാബിന്റെ യാ ത്രയ്ക്ക് പിന്തുണയുമായി ഒപ്പ മുള്ളത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന്, യൂ ട്യൂബ്ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി, സൈനബദമ്പതി കളുടെ രണ്ടാമത്തെ മകനാണ്. ശബ്നയാണ് ഭാര്യ. മുഅ്മിന സൈനബ്മകളാണ്.

Previous Post Next Post