ലോക പുകയില രഹിത ദിനാചരണം: വിവിധ മത്സരങ്ങള്‍

 

ലോക  പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ ഉപന്യാസ  രചനാ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കില്‍ കവിയാതെ ഉപന്യാസം രചിക്കണം. എഴുതി തയ്യാറാക്കിയ ഉപന്യാസത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം.  പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,             സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച്         സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം.  ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 1,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പൊതുജനങ്ങള്‍ക്കായി പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരവും പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ റീല്‍സ്  തയ്യാറാക്കല്‍ മത്സരവും സംഘടിപ്പിക്കും.

തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം.  ജെപിഇജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എംബിയിലായിരിക്കണം പോസ്റ്റര്‍ അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ഥികളുടെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 1,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും

പരമാവധി 30 സെക്കന്റ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം.  പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ത്ഥികളുടെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 2,500 രൂപ വീതവും സര്‍ട്ടിഫിക്കറ്റും  ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ 9447472562, 9447031057 എന്നീ നമ്പറുകളില്‍ ലഭിക്കും.

Previous Post Next Post