കണ്ണൂർ:-എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ചതിനെതിരെ ‘പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല’ എന്ന പ്രമേയത്തിൽ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധർണയും നടത്തി.
മാര്‍ച്ച് രാവിലെ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ചു. പ്ലാസ ജങ്ങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ്റ്റാൻ്റ്, താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി എത്തിയ മാർച്ച് സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ടൗൺ പോലീസിൻ്റെ നേതൃത്വത്തിൻ വൻ പോലീസും ബാരിക്കേടുകളും വരുൺ ജലപീരങ്കിയും ഉപയോഗിച്ച് തടഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുസ്തഫ നാറാത്ത്, ശംസുദ്ദീൻ മൗലവി, കെ.പി സുഫീറ, എ ഫൈസൽ, സി.കെ ഉമ്മർ മാസ്റ്റർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.