അനുമോദിച്ചു

 

മയ്യിൽ:-പവർ ക്രിക്കറ്റ് ക്ലബ് മയ്യിലിൻെറ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ മികച്ച ഗ്രന്ഥ ശാല പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം നേടിയ ശ്രീ കെ പി  കുഞ്ഞികൃഷ്ണന് അനുമോദനം നൽകി. 

ചടങ്ങിൽ കെ പി അജയൻ അധ്യക്ഷനായി.ഡോ. ജുനൈദ് എസ് പി ഉപഹാരസമർപ്പണം നടത്തി.ധനഞ്ജയൻ,മധുസൂദനൻ,എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.ചടങ്ങിൽ ഒ വി സുരേഷ് , കെ ഒ സത്യൻ,എം വി അഷ്റഫ്,ബാബു പണ്ണെരി,എന്നിവർ സംസാരിച്ചു.രാജു പപ്പാസ് സ്വാഗതവും പ്രമോദ് സി നന്ദിയും പറഞ്ഞു.

Previous Post Next Post