കയ്യങ്കോട് :-ശാഫി ജുമാ മസ്ജിദ് & ശംസുൽ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുടെ 'തത്വവ്വുർ 2K22' പദ്ധതിയുടെ ഭാഗമായി മഹല്ല് കമ്മിറ്റിയും തളിപ്പറമ്പ CH സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസ് ശനിയാഴ്ച നടക്കും. മഗ്‌രിബ് നിസ്കാര ശേഷം ശാഫി ജുമാ മസ്ജിദിൽ നടക്കുന്ന ക്ലാസ് അൽഹാജ് മുസ്തഫ സാഹിബ് നേതൃത്വം നൽകും. ഓപ്പൺ സ്റ്റേജിൽ വെച്ച് നടക്കുന്ന ക്ലാസ് വീക്ഷിക്കാനും പഠിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.