ശ്രീകണ്ഠപുരം:-ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്രപരിസര പുഴയോരത്ത് നടക്കുന്ന പ്രതിമാസ പുസ്തക ചർച്ചാ വേദിയായ സാഹിത്യ തീരത്തിൻ്റെ നാലാം വാർഷികവും വിവിധ സാഹിത്യ മൽസരങളിൽ വിജയിച്ചവർക്കുള്ള പുരസ്ക്കാരവും നാളെ വൈകുന്നേരം 3 ന് മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടക്കുക വി വിരാൻ കുട്ടി ഉദ്ഘാടനം ചെയ്യും .വി എസ് അനിൽകുമാർ അധ്യക്ഷനാവും. ബഷീർ പെരുവളത്ത് പറമ്പ് സാഹിത്യ തീരം ഇന്നലെകളിലൂടെ അവതരിപ്പിക്കും.
നാലാം വാർഷികത്തോടനുബന്ധിച്ച് യുവ കഥാകൃത്തുക്കൾക്കായി നടത്തിയ സംസ്ഥാന തല കഥാ മൽസരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ ജിൻഷഗംഗയ്ക്കുളള പുരസ്കാരം കഥാകൃത്ത് പ്രമോദ് കൂവേരി നൽകും.
സാഹിത്യ തീരം അംഗങ്ങൾക്കായി നടത്തിയ പി കുഞ്ഞിക്കണ്ണൻ സ്മാരക സാഹിത്യ തീരം പുരസ്കാരത്തിന് കഥാ വിഭാഗത്തിലും കവിതാ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അനിൽ വർഗ്ഗീസ്, നജീബ് കാഞ്ഞിരോട്, ടി പി നിഷ, ലിൻസി അനിൽ എന്നിവർക്കുള്ള പുരസക്കാരങ്ങൾ ഡോ: കെ വി സിന്ധു, ഡോ: രാജേഷ് നമ്പ്യാർ എന്നിവർ നൽകും.
എൻ കെ എലത്തീഫ് മാസ്റ്റർ സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്കാര പരിചയവും മാധവൻ പുറച്ചേരി, വൽസൻ അഞ്ചാം പിടിക ലതീഷ് കീഴല്ലൂർ, സി പി ചെങ്ങളായി എന്നിവർ പുരസ്ക്കാര കൃതി പരിചയവും നടത്തും.