മയ്യിൽ :- "ലഹരിക്കെതിരെ കായിക ലഹരി " എന്ന സന്ദേശമുയർത്തി വിമുക്തി മിഷൻ, കേരള സർക്കാർ എക്സൈസ് വകുപ്പ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്റ്റിച്ച്ബാൾ ക്രിക്കറ്റ് ടൂർണമെൻറ് മയ്യിൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.
മത്സരം കെവി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ് ന അധ്യക്ഷത വഹിച്ചു.രവി മാണിക്കോത്ത്, വി വി അനിത, എം ഭരതൻ, ബിജു വേളം, രൂപേഷ്, ശാലിനി, എം പി സുചിത്ര, കാദർ കാലടി, സതീദേവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശ്രീ സന്തോഷ് കുമാർ സ്വാഗതവും പണ്ണേരി ബാബു നന്ദിയും പറഞ്ഞു.
മയ്യിൽ ഗ്രാമ പഞ്ചായത്ത്, എക്സൈസ് വകുപ്പ്, ഐടി എം കോളേജ് ടീം, ഫയർഫോഴ്സ് ടീം, ജയിൽ വകുപ്പ് ടീം, പവർ ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ എക്സൈസ് ടീം ജേതാക്കളായി. സമ്മാന ദാന ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ ശ്രീ ടി രാഗേഷ് ട്രോഫികൾ വിതരണം ചെയ്തു.