തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ ഇന്നലെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്നലെ വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്.
മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് കണ്ടെത്തിയത്.നീന്തുന്നതിനിടയില്‍ മുങ്ങിയ അതേ സ്ഥലത്തുനിന്ന് തന്നെയാണ് തളിപ്പറമ്പ് അഗ്നിശമനസേന മൃതദേഹം കണ്ടെത്തിയത്.
കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
രാത്രി എട്ടോടെ വെളിച്ചക്കുറവ് കാരണം അഗ്നിശമനസേന തെരച്ചില്‍ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ അന്വേഷണം തുടര്‍ന്നുവെങ്കിലും ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മൂത്തേടത്ത് ഹൈസ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയാണ് ആരോമല്‍.