ചേലേരി:-ദാലിൽ ശിഹാബ് തങ്ങൾ മെമ്മോറിയൽ റീഡിങ് സെൻറർ & ലൈബ്രറി - ചേലേരി മാപ്പിള എ എൽ പി സ്കൂൾ എന്നിവ സംയുക്തമായി നടത്തിയ വായനച്ചങ്ങാത്തം വായനശാലകളിൾ എന്ന സ്വതന്ത്ര വായന പരിപോഷണ പരിപാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ റീഡിങ് സെൻറർ & ലൈബ്രറിയിൽ വച്ച് നടന്നു. പ്രധാനധ്യാപിക സ്നേഹ ഇ പി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വാർഡ് മെമ്പർ അസ്മ കെ വി ഉദ്ഘാടനം നിർവ്വഹിച്ചു. സുവിന സുരേന്ദ്രൻ (വായനച്ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ) പ്രവർത്തന പദ്ധതി വിശദീകരിച്ചു. തുടർന്ന് വായനശാല പ്രസിഡണ്ട് നൂറുദ്ദീൻ മാസ്റ്റർ പുസ്തകപരിചയം നടത്തി. വായനശാല ട്രഷറർ നവാദ് പി , പിടിഎ പ്രസിഡണ്ട് ഇബ്രാഹിം കെ പി , ജിൻഷ പി വി (അധ്യാപിക) എന്നിവർ ആശംസകൾ അർപ്പിച്ചു. റഹീമ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.