എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവ് കമ്പിൽ ഡിവിഷൻ തല ഉദ്ഘാടനം നടന്നു

 


പള്ളിപറമ്പ്:-എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവ് കമ്പിൽ ഡിവിഷൻ തല ഉദ്ഘാടനം പള്ളിപ്പറമ്പ് പിലാത്തട്ടിൽ ഹൗസിൽ വെച്ച് നടന്നു. ചെയർമാൻ ഖാദർ പി യുടെ അധ്യക്ഷതയിൽ സമസ്ത കണ്ണൂർ ജില്ല സെക്രട്ടറി പി ടി അഷ്‌റഫ്‌ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുടുംബത്തിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ വാശിയേറിയ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. 

മത്സരങ്ങൾക്ക് കൺവീനർ സാബിത്ത് പി ടി, എസ് എസ് എഫ് പള്ളിപറമ്പ് യൂണിറ്റ് പ്രസിഡണ്ട്‌ ബിഷർ ടി.കെ , യൂണിറ്റ് സെക്രട്ടറി ഹാഷിർ പി. ടി, സമീഹ് ടി വി എന്നിവർ നേതൃത്വം നൽകി. സമാപന സംഗമത്തിൽ ഫഹദ് സഖാഫി പുറത്തിലിന്റെ ബുർദ പാരായണവും ദുആയും നടന്നു. അബ്ദുൽ അസീസ് ഹാജി, ഹാഫിള് അൽസ്വാദ് ഹിഷാമി തുടങ്ങിയവർ സംബന്ധിച്ചു. ഒമ്പതോളം വീട്ട് കുടുംബങ്ങളാണ് ഇതിൽ സംബന്ധിച്ചത്. ചടങ്ങിൽ പ്രവാസികളായ ഖാലിദ് പി ടി, മൊയ്‌ദു മൗലവി, ഷാഫി പി ടി, അബ്ദുറഹിമാൻ പി ടി തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു.



Previous Post Next Post